മാക്ടയെ തകർത്തത് 15 അംഗ പവർഗ്രൂപ്പെന്ന് ബൈജു കൊട്ടാരക്കര


മാക്ടയെ തകർത്തത് 15 അംഗ പവർഗ്രൂപ്പെന്ന് ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് മുതല്‍ തന്നെ ഗ്രൂപ്പ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അവരുടെ ഉച്ഛിഷ്ടം ഭക്ഷിക്കുന്ന ചില ആളുകള്‍ മലയാള സിനിമയിലുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. സിനിമയിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ രേഖകൾ സർക്കാരിന്റെ കൈയിലില്ല. സിനിമയിൽ ജോലി ചെയ്യാനുള്ള രജിസ്‌ട്രേഷൻ സർക്കാർ നിയന്ത്രണത്തിലാകണമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

സർക്കാരുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന, ഇടതുപക്ഷ ബന്ധമുള്ള ഒരുപാട് പേർ സിനിമയിലുണ്ട്. എം എല്‍ എമാരും മന്ത്രിമാരൊക്കെയുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട ആളുകളുടെ പേര് വിവരങ്ങള്‍ പുറത്ത് വരുന്നത് തങ്ങള്‍ക്ക് തന്നെ നാണക്കേട് ആകുമെന്ന തോന്നല്‍ സർക്കാറിനുണ്ട്. അവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ പണിയൊക്കെ കാണിക്കുന്നത്. ഒരു കോണ്‍ക്ലേവ് നടത്തിയതുകൊണ്ട് ഇത് പരിഹരിക്കപ്പെടുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

article-image

FDSFG

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed