യുവാവിന്‍റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ്


കോഴിക്കോട്: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസ്. കസബ പോലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012ൽ ബംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതി. രഞ്ജിത്ത് ആവശ്യപ്പെട്ടതനുസരിച്ച് ബംഗളൂരു താജ് ഹോട്ടലിൽ എത്തിയ തന്നെ മദ്യം നൽകിയ ശേഷം വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു ആരോപണം.

സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. നേരത്തെ ബംഗാളി നടിയുടെ ശ്രീലേഖ മിത്രയുടെ ലൈംഗിക ആരോപണത്തിലും രഞ്ജിത്തിനെതിരേ പോലീസ് കേസെടുത്തിരുന്നു.

article-image

dsfgds

You might also like

  • Straight Forward

Most Viewed