ചലച്ചിത്ര അക്കാദമി ചെയർമാനായി ‘സ്ത്രീ’ വരണം; സംവിധായകൻ ബിജുകുമാർ ദാമോദരൻ
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് പകരമായി സ്ത്രീ പ്രാതിനിധ്യം വേണമെന്ന് സംവിധായകൻ ബിജുകുമാർ ദാമോദരൻ. രഞ്ജിത്തും കൂട്ടരും പുറത്താക്കിയ ദീപിക സുശീലന്റെ പേരും ബിജുകുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നിർദേശിക്കുന്നുമുണ്ട്.
ചലച്ചിത്ര അക്കാദമി ചെയർമാൻ രാജി വെച്ച സാഹചര്യത്തിൽ പുതിയ നീക്കങ്ങളുമായി ബന്ധപ്പെട്ടു കേൾക്കുന്ന വാർത്തകൾ സത്യമാവുകയാണെങ്കിൽ കൂടുതൽ ഡിസാസ്റ്റാർ എന്നേ പറയാൻ സാധിക്കൂ എന്നാണ് ബിജുകുമാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 29 വർഷമായിട്ടും മേളയെ അന്താരാഷ്ട്ര പ്രസക്തമായി റീ ഡിസൈൻ ചെയ്യാൻ സാധിക്കാതെ വീണ്ടും പഴയ സ്ഥിരം കമ്മിറ്റിക്കാരുടെ കയ്യിലേക്ക് എറിഞ്ഞുകൊടുക്കാൻ ആണ് നീക്കമെങ്കിൽ ഒന്നും പറയാനില്ലെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ ആയി സ്ത്രീ പ്രാതിനിധ്യം വേണമെങ്കിൽ അതിന് ഇപ്പോൾ ഏറ്റവും അനുയോജ്യ ദീപിക സുശീലൻ ആണെന്നും അദ്ദേഹം കുറിച്ചു.
QW3AEATWRSTTESW



