കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ റിബേഷ് ആണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്ന് DYF


കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ഡിവൈഎഫ്ഐയും യൂത്ത് കോൺ‍ഗ്രസും തമ്മിൽ പാരിതോഷിക പോര്. സ്ക്രീൻഷോട്ടിന് പിന്നിൽ റിബേഷ് രാമകൃഷ്ണനാണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്ന് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി. ഇതിന് മറുപടയുമായാണ് യൂത്ത് കോൺഗ്രസിന്റെ പാരിതോഷിക പ്രഖ്യാപനം. റിബേഷ് പ്രതികളെ തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്നാണ് യൂത്ത് കോൺഗ്രസിന്റെ മറുപടി.

സ്‌ക്രീൻഷോട്ടിന് പിന്നിൽ റിബേഷാണെന്ന് തെളിയിക്കാൻ ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കുന്നു. പ്രതിയെ കണ്ടെത്തേണ്ടത് ജനങ്ങളല്ല പൊലീസാണെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ മറുപടി പോസ്റ്റർ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ ആണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം റിബേഷിന് പൂർണപിന്തുണയെന്നും ക്രൂശിക്കാൻ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. അന്വേഷണം പൂർത്തിയാകുമ്പോൾ ലീഗും, കോൺഗ്രസും പ്രതിസ്ഥാനത്ത് വരുമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.

article-image

azxadsasqasas

You might also like

Most Viewed