ബലിപെരുന്നാൾ: ബഹ്‌റൈനിൽ 226 തടവുകാർക്ക് രാജാവിന്റെ പൊതുമാപ്പ്
പ്രദീപ് പുറവങ്കര
മനാമ: ഈദുൽ അദ്ഹ (ബലിപെരുന്നാൾ) പ്രമാണിച്ച് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജ്യത്തെ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്ന 226 തടവുകാർക്ക് പ്രത്യേക രാജകീയ വിളംബരത്തിലൂടെ പൊതുമാപ്പ് അനുവദിച്ച് മോചനത്തിന് ഉത്തരവിട്ടു.
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെടുകയും ശിക്ഷാ കാലാവധിയുടെ ഒരു ഭാഗം പൂർത്തിയാക്കുകയും ചെയ്ത തടവുകാരെയാണ് മാനുഷിക പരിഗണന മുൻനിർത്തി മോചിപ്പിക്കുന്നത്. ഇതിനുപുറമേ ബദൽ ശിക്ഷാ നിയമത്തിന്റെ (Alternative Penalties) ആനുകൂല്യം ലഭിച്ച നിശ്ചിത എണ്ണം വ്യക്തികൾക്കും രാജകീയ ഉത്തരവിലൂടെ ഇളവ് അനുവദിച്ചിട്ടുണ്ട്. എല്ലാ വർഷവും പെരുന്നാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് തടവുകാർക്ക് രാജാവ് പൊതുമാപ്പ് നൽകാറുണ്ട്.
ds

