വയനാട് ദുരിതാശ്വാസ ഫണ്ട് ; മുഹറഖ് കെ.എം.സി.സി 1111 ദീനാർ കൈമാറി

ബഹ്‌റൈൻ മുഹറഖ് ഏരിയ വയനാട് ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിലേക്ക് 1111 ദീനാർ കൈമാറി. കെ.എം.സി.സി സംസ്ഥാന ഓഫിസിൽ നടന്ന ചടങ്ങിൽ മുഹറഖ് ഏരിയ സെക്രട്ടറി റഷീദ് കീഴലും സീനിയർ നേതാവ് എൻ.കെ. അബ്ദുൽ കരീം മാസ്റ്ററും ചേർന്ന് സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകരക്ക് കൈമാറി. സംസ്ഥാന ആക്ടിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സീനിയർ നേതാവ് കുട്ടൂസ മുണ്ടേരി, വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ, ഷഹീർ കാട്ടാമ്പള്ളി, അസീസ് പേരാമ്പ്ര, കെ.എം.സി.സി മുഹറഖ് ഏരിയ ട്രഷറർ മുസ്തഫ കരുവാണ്ടി, ഓർഗനൈസിങ് സെക്രട്ടറി ഷഫീഖ് വളാഞ്ചേരി, വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ മൂടാടി, സെക്രട്ടറിമാരായ നൗഷാദ് കരുനാഗപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു.
desesdrwdfsdfs