പെരുന്നാൾ വസ്ത്രങ്ങൾ സ്വയം തിരഞ്ഞെടുക്കാൻ 200 പെൺകുട്ടികൾക്ക് അവസരമൊരുക്കി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ


പ്രദീപ് പുറവങ്കര

മനാമ: ഈദുൽ അദ്ഹ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ അർഹരായ 200 പെൺകുട്ടികൾക്ക് തങ്ങൾക്കിഷ്ടപ്പെട്ട പെരുന്നാൾ വസ്ത്രങ്ങൾ സ്വയം തിരഞ്ഞെടുക്കാൻ അവസരമൊരുക്കി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും പ്രമുഖ ഫാഷൻ ബ്രാൻഡായ 'റിവ'യുടെ (Riva) പിന്നിൽ പ്രവർത്തിക്കുന്ന അർമാഡ (Armada) കമ്പനിയും. ഫൗണ്ടേഷന്റെ തണലിൽ കഴിയുന്ന കുട്ടികളെ ദി അവന്യൂസ് മാളിലെ 'റിവ കിഡ്‌സ്' ബ്രാഞ്ചിൽ എത്തിച്ചാണ് ഈ വേറിട്ട ഷോപ്പിംഗ് അനുഭവം സമ്മാനിച്ചത്. വെറുമൊരു വസ്ത്ര വിതരണത്തിനപ്പുറം കുട്ടികൾക്ക് ആഘോഷത്തിന്റെ സന്തോഷം നേരിട്ടറിയാൻ ഈ പദ്ധതിയിലൂടെ സാധിച്ചു.

അർമാഡ കമ്പനി വർഷങ്ങളായി തുടരുന്ന ഈ സാമൂഹിക പ്രതിബദ്ധതയെ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ആക്ടിംഗ് സെക്രട്ടറി ജനറൽ എൻജി. ഇബ്രാഹിം ദൽഹാൻ അൽദോസരി പ്രകീർത്തിച്ചു. ഫൗണ്ടേഷൻ പിന്തുണയ്ക്കുന്ന കുടുംബങ്ങളിലേക്ക് യഥാർത്ഥ സന്തോഷമെത്തിക്കാൻ ഇത്തരം വാർഷിക സംരംഭങ്ങൾ സഹായിക്കുന്നുണ്ടെന്നും, ഇതൊരു ഒറ്റത്തവണ സഹായമല്ല മറിച്ച് തുടർച്ചയായ കമ്മ്യൂണിറ്റി പങ്കാളിത്തത്തിന്റെ മികച്ച മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

sdsdsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed