ബലിപെരുന്നാൾ ദിനങ്ങളിൽ ബഹ്‌റൈനിൽ കടുത്ത ചൂടിന് സാധ്യത; താപനില 44 ഡിഗ്രി വരെ ഉയർന്നേക്കും


പ്രദീപ് പുറവങ്കര

മനാമ: ബലിപെരുന്നാൾ അവധി ദിനങ്ങൾ ആരംഭിക്കുന്നതോടെ ബഹ്‌റൈനിൽ കടുത്ത ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രവചനം. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ ആകാശം പൂർണ്ണമായും മേഘരഹിതമായിരിക്കുമെന്നും താപനില ക്രമാനുഗതമായി ഉയരുമെന്നും കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബുധനാഴ്ച 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുന്ന താപനില, വെള്ളിയാഴ്ചയോടെ ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 44 ഡിഗ്രി സെൽഷ്യസിൽ എത്തും. രാത്രികാലങ്ങളിൽ താപനില 26 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. എന്നാൽ വരാനിരിക്കുന്ന വാരാന്ത്യത്തോടെ (Weekend) ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമാകാനും താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് താഴാനും സാധ്യതയുണ്ട്.

പെരുന്നാൾ ദിനങ്ങളിലെ കടുത്ത ചൂട് കണക്കിലെടുത്ത് പുറത്തു ജോലി ചെയ്യുന്നവരും യാത്ര ചെയ്യുന്നവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed