അർജുനും ലോറിയും കരയിൽ ഇല്ല; ഇനി തിരച്ചിൽ പുഴയിൽ


കര്‍ണ്ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനം ഏഴാം ദിവസം വൈകീട്ടായിട്ടും കണ്ടെത്താനാകാതെ ദൗത്യ സംഘം. മെറ്റര്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ലോഹസാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിലും വാഹനം കണ്ടെത്താനായില്ല. നിര്‍ണായകമെന്ന് കരുതിയിരുന്ന രണ്ട് സ്ഥലങ്ങളിലേയും പരിശോധന പൂര്‍ത്തിയായി. ഇപ്പോള്‍ പുഴയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഊര്‍ജിതമായി പരിശോധന നടക്കുന്നത്. പ്രദേശത്ത് ലോഹനിക്ഷേപങ്ങളുണ്ടെന്ന് സൂചനയുണ്ട്. ലോഹസാന്നിധ്യമുണ്ടെന്ന തരത്തില്‍ സിഗ്നല്‍ ലഭിച്ചത് ഈ നിക്ഷേപങ്ങളുടെ സാന്നിധ്യം കൊണ്ടാകാമെന്നാണ് കരുതുന്നത്. സിഗ്നല്‍ ലഭിച്ചിടത്ത് വാഹനം കാണാത്ത സാഹചര്യത്തില്‍ പുഴയുടെ പരിസരത്ത് പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് സാധ്യത.

മെറ്റര്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിടത്ത് ലോറിയുണ്ടെന്ന സംശയത്തില്‍ മണ്ണ് നീക്കിയുള്ള പരിശോധനകളാണ് ഇതുവരെ നടന്നുവന്നത്. എട്ട് മീറ്റര്‍ താഴ്ച്ചയില്‍ മെറ്റല്‍ സാന്നിധ്യമെന്നായിരുന്നു സിഗ്നല്‍. രണ്ടിടത്ത് സിഗ്നല്‍ ലഭിച്ചിരുന്നു. 8 മീറ്റര്‍ വരെ പരിശോധന നടത്താനാകുന്ന റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്.

You might also like

  • Straight Forward

Most Viewed