കാഫിർ സ്ക്രീൻഷോട്ട് വിവാദം; കെകെ ലതികയ്ക്ക് എതിരെ അന്വേഷണം


വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുൻ എംഎൽഎ കെകെ ലതികയ്ക്ക് എതിരെ അന്വേഷണം. യൂത്ത് കോൺഗ്രസ് ഡിജിപിക്ക് നൽകിയ പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. അടിയന്തരമായി അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്നായിരുന്നു കാഫിർ സ്ക്രീൻഷോട്ട് സമുഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് സി പി ഐ എം നേതാവും മുൻ എം എൽ എയുമായ കെ കെ ലതിക ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. സ്ക്രീൻഷോട്ട് വിവാദം വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് അവമതിപ്പ് ഉണ്ടാക്കിയെന്നും സമുഹത്തിന് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നുമാണ് യൂത്ത് കോൺഗ്രസിൻ്റെ പരാതി.

ലോക്കൽ പോലീസ് പരാതി നിരസിച്ചതോടെ ഡിജിപിക്ക് നൽകിയ പരാതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംഭവത്തിൽ സി പി ഐ എം പരാതിയിൽ യൂത്ത് ലീഗ് നേതാവിനെ പ്രതി ചേർത്ത് കേസ് എടുത്തെങ്കിലും പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ കണ്ടെത്താൻ പൊലീസിന് ആയില്ല. എന്നാൽ കെ കെ ലതികക്ക് പിന്തുണ പ്രഖ്യാപിച്ച് സി പി ഐ എം കോഴിക്കോട് ജില്ലാ നേതൃത്വം രംഗത്തെത്തിരുന്നു.

article-image

adfsadeqswaswAq

You might also like

Most Viewed