മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം


മലപ്പുറം മേല്‍മുറിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്‌റഫ്(45), സാജിദ(37), ഫിദ(13) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഓട്ടോ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഷ്‌റഫാണ് വാഹനം ഓടിച്ചിരുന്നത്. ഓട്ടോയുടെ പൂര്‍മായി തകര്‍ന്നു. സംഭവ സ്ഥലത്ത് വെച്ച് അഷ്‌റഫും ഫിദയും മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സാജിദ മരിച്ചത്. മരിച്ചവരുടെ മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

article-image

adefwfdwqweaqwaqwe

You might also like

Most Viewed