ബാർകോഴ വിവാദത്തിൽ അർജുൻ രാധാകൃഷ്ണന്റെ മൊഴിയെടുത്തു


ബാർ കോഴ വിവാദത്തിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന്റെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്. വെള്ളയമ്പലത്തെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായതിനാലാണ് അർജുൻ്റെ മൊഴിയെടുക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.

മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷം ക്രൈം ബ്രാഞ്ച് സംഘം മടങ്ങി. മൊഴിയെടുക്കൽ ഒന്നേകാൽ മണിക്കൂർ നീണ്ടു. ക്രൈം ബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് താൻ മറുപടി നൽകിയെന്ന് അർജുൻ മാധ്യമങ്ങളോട് പറഞ്ഞു. അവർ തൃപ്തിയോടെയാണ് മടങ്ങിയത് എന്ന് തോന്നുന്നു. താൻ ബാറുടമകളുടെ ഗ്രൂപ്പിൽ ഇല്ല. ക്രൈം ബ്രാഞ്ചിന് ചില കാര്യങ്ങളിൽ വ്യക്തത വേണ്ടിയിരുന്നു. ആ ചോദ്യങ്ങൾക്ക് ഉത്തരവാദപ്പെട്ട പൗരൻ എന്ന നിലയ്ക്കുള്ള മറുപടി താൻ നൽകി. ഭാര്യാപിതാവിന്റെ ഫോൺ താനല്ല ഉപയോഗിക്കുന്നതെന്നും അർജുൻ പറഞ്ഞു.

article-image

FGFGDGDFGT

You might also like

Most Viewed