കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടും; പൂരം നടത്തിപ്പിൽ‍ പുതിയ മാറ്റം കൊണ്ടുവരും; സുരേഷ്ഗോപി


കേരളത്തിന്‍റെ മാത്രമല്ല തമിഴ്‌നാടിന്‍റെ കാര്യങ്ങൾ‍ കൂടി നോക്കുന്ന എംപിയായിരിക്കും താനെന്ന് തൃശൂരിലെ നിയുക്ത എംപി സുരേഷ് ഗോപി. കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം തുടരുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.ഡൽ‍ഹിയിലേക്ക് പോകുന്നതിന് മുന്പായി തൃശൂരിൽ‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. തൃശൂർ‍ പൂരത്തിന്‍റെ നടത്തിപ്പിൽ‍ പുതിയ മാറ്റം കൊണ്ടുവരും. പൂരം നടത്തിപ്പിന് പുതിയ സ്‌ക്രിപ്റ്റ് ഉണ്ടാകും.  

പ്രശ്‌നങ്ങൾ‍ ഉണ്ടായ സമയത്തെ ജില്ലാ കളക്ടറെയും കമ്മീഷണറെയും നിലനിർ‍ത്തിക്കൊണ്ട് തന്നെ പൂരം കൂടുതൽ‍ മെച്ചപ്പെട്ട രീതിയിൽ‍ നടത്തും. പൂരം നടത്തിപ്പിലെ മാറ്റം സംബന്ധിച്ച് കളക്ടറുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെയും സിപിഐയിലെയും സിപിഎമ്മിലെയും മനുഷ്യരാണ് തനിക്ക് വോട്ട് ചെയ്തത്. എസ്ഡിപിഐയിലെയും മനുഷ്യർ‍ തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. കപടതയില്ലാത്ത മതേതരവാദികളാണ് തന്നെ ജയിപ്പിച്ചത്. ചാണകമാണെന്ന് പറഞ്ഞ് പരിഹസിച്ചവർ‍ ഇനി ചാണകത്തെ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

article-image

sdfgg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed