തൃശൂരിൽ കെ.മുരളീധരന്‍റെ തോൽ‍വിക്ക് ചിലരുടെ വാശിയും കാരണമായെന്ന് കെ.സുധാകരൻ


തൃശൂരിലെ കെ.മുരളീധരന്‍റെ തോൽ‍വിക്ക് ചിലരുടെ വാശിയും കാരണമായെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കുറച്ചുകാലമായി അവിടെ തുടരുന്ന അഭിപ്രായ വ്യത്യാസങ്ങൾ‍ പരിഹരിക്കാന്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനെ മാറ്റാന്‍ പോലും ആലോചന നടന്നിരുന്നു. എന്നാൽ‍ ചിലരുടെ വാശി മൂലം അത് നടന്നില്ലെന്ന് സുധാകരന്‍ പ്രതികരിച്ചു. 

മുരളീധരന്‍റെ തോൽ‍വി കെപിസിസി ഉന്നതാധികാര സമിതി പരിശോധിക്കും. കോണ്‍ഗ്രസിന്‍റെ വോട്ട് കുറഞ്ഞോ എന്നാണ് ആദ്യം പരിശോധിക്കുകയെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരിലെ വിജയം വലിയ ആത്മവിശ്വാസം നൽ‍കുന്നതാണെന്നും സുധാകരന്‍ പ്രതികരിച്ചു. സിപിഎമ്മിന്‍റെ നിരവധി വോട്ടുകൾ‍ തനിക്ക് ലഭിച്ചു. എംപി സ്ഥാനവും കെപിസിസി പ്രസിഡന്‍റ് സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകുമെന്നും സുധാകരന്‍ കൂട്ടിച്ചേർ‍ത്തു.

article-image

sdfdsf

You might also like

Most Viewed