ജോർജിയയിൽ കാറപകടത്തിൽ ഇന്ത്യന്‍ വംശജരായ മൂന്ന് വിദ്യാർഥികൾ മരിച്ചു

ജോർജിയയിലെ അൽഫാരെറ്റയിലുണ്ടായ കാറപകടത്തിൽ ഇന്ത്യന്‍ വംശജരായ മൂന്ന് വിദ്യാർഥികൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ആര്യന്‍ ജോഷി, ശ്രിയ അവസരള, അന്‍വി ശർമ എന്നിവരാണ് മരിച്ചത്. ആര്യനും ശ്രിയയും സംഭവസ്ഥലത്തും അന്‍വി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ റിത്വക് സോമേപള്ളി, മുഹമ്മദ് ലിയാക്കത്ത് എന്നിവർ അൽഫറെറ്റയിലെ നോർത്ത് ഫുൾട്ടണ്‍ ആശുപത്രിയിൽ ചികിത്സയിലാണ്.
അൽഫറെറ്റ ഹൈസ്‌കൂളിലെയും ജോർജിയ സർവകലാശാലയിലെയും വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. യുജിഎ ശിക്കാരി ഡാന്‍സ് ടീമിലെ അംഗമായിരുന്നു ശ്രീയ. ഗായികയായിരുന്നു അന്‍വി ശർമ. ഈ മാസം 14ന് ആണ് സംഭവം. അമിതവേഗത്തെ തുടർന്ന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ മാസം, അരിസോണയിലെ ലേക് പ്ലസന്‍റിനു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് തെലങ്കാനയിൽ നിന്നുള്ള രണ്ട് ഇന്ത്യന്‍ വിദ്യാർഥികൾ മരിച്ചിരുന്നു.
േ്േി