സിറിയയിൽ കാർ ബോംബ് സ്ഫോടനം; 7 മരണം

വടക്കൻ സിറിയയിലെ തിരക്കേറിയ ചന്തയിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. തുർക്കി അതിർത്തിയോടു ചേർന്ന് അലപ്പോ പ്രവിശ്യയിലെ അസാസിലായിരുന്നു സംഭവം.
സിറിയൻ പ്രസിഡന്‍റ് ബാഷർ അൽ അസദിനെതിരേ പോരാടുന്ന തുർക്കി അനുകൂല റിബലുകൾക്കാണു പ്രദേശത്തിന്‍റെ നിയന്ത്രണം. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
asdfasds