മഹാറാലി ബിജെപിക്കുള്ള താക്കീത്, ഇ ഡി വേട്ടയ്ക്ക് വഴിവെച്ചത് കോൺഗ്രസ്; മുഖ്യമന്ത്രി


ഡൽഹി മഹാറാലി ബിജെപിക്കുളള ശക്തമായ താക്കിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ഡി വേട്ടയ്ക്ക് വഴിവെച്ചത് കോൺഗ്രസ്. ഇ ഡി വേട്ടയാടുമ്പോൾ കോൺഗ്രസ് ബിജെപിക്കൊപ്പം. കെജ്രിവാളിനെതിരായ ഇഡി ഇടപെടലിന് വഴിവെച്ചത് കോണ്‍ഗ്രസ് നീക്കമായിരുന്നു. ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നു. വര്‍ഗീയതയെ ശക്തമായി എതിര്‍ത്ത് മാത്രമേ മതനിരപേക്ഷത സംരക്ഷിക്കാനാകു. പൗരത്വ നിയമഭേദഗതി ബില്ലിന്റെ ആഘാതം വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇഡിക്കുളള വഴി ഒരുക്കിയത് കോണ്‍ഗ്രസായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമെന്നും എന്നാല്‍ മുന്‍നിലപാടുകള്‍ തെറ്റാണെന്ന് സമ്മതിക്കാന്‍ കഴിയണമെന്നും കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ വെറും കസേരയില്‍ ഇരുന്ന് പുറത്ത് കാര്യങ്ങള്‍ നിയന്ത്രിക്കണ്ടവരല്ല. കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് ആഘാതങ്ങള്‍ താങ്ങാനുള്ള ശേഷിയില്ല. രാജ്യതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാകണം കോണ്‍ഗ്രസ് പ്രവര്‍ത്തിക്കേണ്ടത്. മോദി സര്‍ക്കാറിന്റെ 10വര്‍ഷത്തില്‍ എല്ലാ രീതിയിലുമുള്ള മൂല്യങ്ങള്‍ തകര്‍ക്കുന്നു. ഭരണഘടനാമുല്യങ്ങള്‍ ഇല്ലാതാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

article-image

CVXDVZVCVXCVX

You might also like

Most Viewed