സൊമാലിയയിൽ ഹോട്ടലിനു നേരെ ഭീകരാക്രമണം; മൂന്നു സൈനികർ കൊല്ലപ്പെട്ടു


സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയ അഞ്ചു ഭീകരരെയും വകവരുത്തിയശേഷമാണു സൈനികർ വീരമൃത്യു വരിച്ചത്. 

നഗരത്തിലെ എസ്‌വൈഎൽ ഹോട്ടലിനു നേരേയാണ് വ്യാഴാഴ്ച രാത്രി അൽ−ഷബാബ് ഇസ്‌ലാമിക് ഭീകരർ ആക്രമണം നടത്തിയത്. ഇതോടെ ഹോട്ടൽ സൈന്യം വളയുകയായിരുന്നു. പ്രസിഡന്‍റിന്‍റെ കൊട്ടാരം സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാമേഖലയോടു ചേർന്നുള്ള ഹോട്ടലിലാണ് ഭീകരർ എത്തിയത്. ഇതിനടുത്ത് നിരവധി സർക്കാർ ഓഫീസുകളുമുണ്ട്. 

article-image

asdds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed