ഡ്രോൺ ഭീഷണി നേരിടാൻ ബ്രിട്ടന്റെ ലേസർ ആയുധം

ഡ്രോൺ ഭീഷണി നേരിടാനായി ലേസർ ആയുധം വികസിപ്പിച്ച് ബ്രിട്ടൻ. ഒരു കിലോമീറ്റർ അകലെനിന്ന് ഒരു നാണയം വരെ തകർക്കാൻ തക്ക കൃത്യതയുള്ള സംവിധാനമാണ് തയാറാക്കിയിരിക്കുന്നത്. വ്യോമപ്രതിരോധ സംവിധാനങ്ങളിലെ ചെലവേറിയ മിസൈലുകൾക്കു പകരം ലേസർ ഉൾപ്പെടുത്താനാണ് നീക്കം. ഡ്രാഗൺഫയർ എന്നാണ് ആയുധത്തിന്‍റെ പേര്. റഷ്യ−യുക്രെയ്ൻ യുദ്ധത്തിൽ ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ലേസർ ആയുധത്തിന്‍റെ ആവശ്യകത ബോധ്യപ്പെട്ടത്.
ചെലവു കുറഞ്ഞ ഡ്രോണിനെ വളരെ ചെലവേറിയ മിസൈലുകൾ ഉപയോഗിച്ചു തകർന്ന രീതിയാണ് നിലവിലുള്ളത്. ലേസർ ആയുധം പത്ത് സെക്കൻഡ് പ്രയോഗിക്കാൻ പത്ത് പൗണ്ടിന്‍റെ ചെലവേ വരൂ. ലേസർ ആയുധം പരീക്ഷിക്കുന്ന വീഡിയോ ബ്രിട്ടൻ പുറത്തുവിട്ടു. ആയുധത്തിന്‍റെ ദൂരപരിധി വെളിപ്പെടുത്തിയിട്ടില്ല. കാഴ്ചയിലുള്ള ഏതു ഡ്രോണും തകർക്കാൻ കഴിയുമെന്നാണ് പറയുന്നത്. ബ്രിട്ടീഷ് കര, നാവികസേനകളിൽ ആയുധം ഉൾപ്പെടുത്തും.
രകുരകു