34 സാമൂഹിക, ചാരിറ്റി സംഘടനകൾക്ക് ഉത്തരമേഖല ഗവർണറേറ്റ് റമദാൻ ഡ്രൈഫുഡ് കിറ്റ് നൽകി


റമദാൻ മാസം അർഹരായ കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിന്‍റെ ഭാഗമായി 34 സാമൂഹിക, ചാരിറ്റി സംഘടനകൾക്ക് ഉത്തരമേഖല ഗവർണറേറ്റ് റമദാൻ ഡ്രൈഫുഡ് കിറ്റ് നൽകിയാതായി ഗവർണർ അലി ബിൻ അശ്ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ അറിയിച്ചു . സുമനസ്സുകളിൽ നിന്നും കമ്പനികളിൽ നിന്നും ലഭിച്ച കിറ്റുകളാണ് അർഹരായവരെ കണ്ടെത്തി നൽകാൻ സാമൂഹിക സംഘടനകളെ ഏൽപിച്ചത്. സഹായങ്ങൾ വിതരണം ചെയ്യുന്നതിന് മുന്നോട്ടുവന്ന എല്ലാ സാമൂഹിക സംഘടനകൾക്കും ഗവർണർ നന്ദി അറിയിച്ചു.

അതേസമയം റമദാൻ മാസം ബഹ്റൈനിലുള്ളവർ വ്രതമനുഷ്ഠിക്കുന്ന പകൽ നേരങ്ങളിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നതും, പാനീയങ്ങൾ ഉപയോഗിക്കുന്നതും, പുകവലിക്കുന്നതും ശിക്ഷാർഹമാണ് എന്ന് ഓർമ്മിപ്പിക്കുന്നു. ഇങ്ങിനെ ചെയ്യുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടാൽ നൂറ് ദിനാർ വരെ പിഴയും, ഒരു വർഷം വരെ തടവ് ശിക്ഷയുമാണ്  ബഹ്റൈനിൽ നൽകുമെന്നും അധികൃതർ അറിയിച്ചു. 

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed