തീവ്ര വലത്‌ ഭീകരവാദത്തിനെതിരെ ജർമനിയിൽ ജനകീയ പ്രക്ഷോഭം


ജർമനിയിൽ ജനാധിപത്യത്തെ പിന്തുണച്ചും തീവ്ര വലത്‌ ഭീകരവാദത്തെ തള്ളിയും ജനകീയ പ്രക്ഷോഭം. വിവിധ നഗരങ്ങളിലായി രണ്ടുലക്ഷത്തിൽപ്പരം ആളുകൾ പ്രതിഷേധത്തിന്റെ ഭാഗമായി തെരുവിലിറങ്ങി. ബർലിനിൽ പാർലമെന്റ്‌ മന്ദിരത്തിനു സമീപം നടന്ന പ്രതിഷേധത്തിൽ മാത്രം ഒന്നരലക്ഷം പേർ അണിനിരന്നു. 

തീവ്ര വലത്‌ നയങ്ങൾ പിന്തുടരുന്ന ആൾട്ടർനേറ്റീവ്‌ ഫോർ ജർമനി പാർടിക്കെതിരായ ജനകീയ പ്രതിഷേധമാണ്‌ നാലാം ആഴ്ചയിലേക്ക്‌ കടക്കുന്നത്‌.

article-image

edfes

You might also like

  • Lulu Exchange
  • Straight Forward

Most Viewed