ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 304 പേരെ കസ്റ്റഡിയിലെടുത്ത് തുർക്കിയ


തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 304 പേരെ കസ്റ്റഡിയിലെടുത്ത് തുർക്കിയ. ‘ഓപറേഷൻ ഹീറോസ് 34’ എന്ന പേരിൽ രാജ്യത്തെ 32 പ്രവിശ്യകളിൽ പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. 

അങ്കാറ, ഇസ്തംബൂൾ, ഇസ്മിർ നഗരങ്ങളിൽനിന്നാണ് കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തത്. അപ്പാർട്മെന്റുകളിലും വീടുകളിലും പൊലീസ് സംഘം കയറിയിറങ്ങി. രാജ്യത്തിന്റെ ഐക്യവും സമാധാനവും തകർക്കാൻ ഒരു തീവ്രവാദിയെയും അനുവദിക്കില്ലെന്നും ഇനിയും പരിശോധനയും പോരാട്ടവും തുടരുമെന്നും അലി യെർലികായ കൂട്ടിച്ചേർത്തു.

article-image

adfssdf

You might also like

  • Straight Forward

Most Viewed