യുഎൻ രക്ഷാസമിതി ഗാസ പ്രമേയം പാസാക്കി


യുഎൻ രക്ഷാസമിതി ഗാസ പ്രമേയം പാസാക്കി. വോട്ടെടുപ്പിൽനിന്ന് അമേരിക്കയും റഷ്യയും വിട്ടുനിന്നു. ഉടൻ വെടിനിർത്തൽ ഉണ്ടാകണമെന്ന ആവശ്യം ഇല്ലാതെയാണ്  പ്രമേയം പാസാക്കിയത്. ഇസ്രയേലും ഹമാസും വെടിനിർത്തൽ ഉടന്പടി ഉണ്ടാക്കണമെന്ന ആവശ്യം മാത്രമാണ് പ്രമേയത്തിൽ ഉള്ളത്. 

അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയത്തിലെ വാചകത്തിൽ അമേരിക്ക എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ അമേരിക്ക പ്രമേയത്തിന് വീറ്റോ ചെയ്തേക്കുമെന്ന സംശയം ബലപ്പെട്ടിരുന്നു. എന്നാൽ വോട്ടെടുപ്പിന്റെ ഘട്ടമെത്തിയപ്പോൾ അമേരിക്ക വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

article-image

sdfsdf

You might also like

  • Straight Forward

Most Viewed