യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ട്രംപിന് വിലക്ക്


യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അമേരിക്കന്‍ മുൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് വിലക്ക്. കൊളറാഡോ സുപ്രീം കോടതിയാണ് ട്രംപിന്‍റെ നീക്കത്തെ തടഞ്ഞത്. 2021 ജനുവരിയില്‍ യുഎസ് കാപിറ്റലിനു നേരെ ട്രംപ് അനുയായികള്‍ നടത്തിയ ആക്രമണത്തിലെ പങ്ക് ചൂണ്ടികാട്ടിയാണ് വിലക്ക്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഭരണഘടനയുടെ 14ആം ഭേദഗതിയുടെ മൂന്നാം വകുപ്പ് പ്രകാരം ട്രംപ് പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്നതില്‍ നിന്ന് അയോഗ്യനാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.  എന്നാല്‍ വിലക്ക് കൊളറാഡോ സംസ്ഥാനത്ത് മാത്രമാണ് ബാധകം. 

വിധി നടപ്പിലാക്കുന്നത് 2024 ജനുവരി നാലുവരെ നിര്‍ത്തിവച്ചിട്ടുണ്ട്. യുഎസ് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. 2024ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍പന്തിയിലാണ് ട്രംപ്. കോടതി വിധി അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് മുകളിലാണ് കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. അടുത്ത നവംബര്‍ അഞ്ചിനാണ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.

article-image

asdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed