ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമൂഹം ഉപരോധം ഏർപ്പെടുത്തണമെന്ന് സ്പെയിനും ബെൽജിയവും


പലസ്തീൻ ജനതയെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലിനെതിരെ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. സ്പെയിൻ, ബൽജിയം തുടങ്ങിയ രാജ്യങ്ങൾ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഗാസയിലെ പലസ്‌തീൻ ജനതയെ ആസൂത്രിതമായി വംശഹത്യ നടത്തുന്ന ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമൂഹം ഉപരോധം ഏർപ്പെടുത്തണമെന്ന് സ്പാനിഷ് സാമൂഹ്യനീതി മന്ത്രി ഇയോൺ ബെലറ ആവശ്യപ്പെട്ടു. ലോകനേതാക്കൾ പുലർത്തുന്നത്‌ ഇരട്ടത്താപ്പാണ്‌. ഉക്രെയ്‌നിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്നവർ ഗാസയിലെ മനുഷ്യക്കുരുതിക്കെതിരെ നിശബ്ദത പാലിക്കുന്നതായും അവർ പറഞ്ഞു. ബൽജിയം സർക്കാർ ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ഉപപ്രധാനമന്ത്രി പെട്ര ദേ സട്ടർ ആവശ്യപ്പെട്ടു. ഗാസയിലെ ആശുപത്രികൾക്കും അഭയാർഥി ക്യാമ്പുകൾക്കും നേരെയുണ്ടായ ഇസ്രയേൽ ബോംബാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണം. 

വെടിനിർത്തണമെന്ന അന്താരാഷ്ട്ര ആവശ്യം ഇസ്രയേൽ ചെവിക്കൊള്ളുന്നില്ലെന്നും അവർ പറഞ്ഞു. അതേസമയം, ഇസ്രയേൽ ആക്രമണത്തിൽ പരിക്കേൽക്കുന്നവരെ ചികിത്സിക്കാൻ ആശുപത്രി സജ്ജീകരിച്ച കപ്പൽ ഗാസാതീരത്തേക്ക് അയക്കുമെന്ന് ഇറ്റലി അറിയിച്ചു. 170 അംഗ ജീവനക്കാരുള്ള കപ്പലാണിത്.

article-image

ിു്ിു

You might also like

  • Straight Forward

Most Viewed