യുദ്ധത്തിനുശേഷം ഗാസയിൽ വീണ്ടും അധിനിവേശം നടത്തരുതെന്ന്‌ ഇസ്രയേലിനോട്‌ ആന്റണി ബ്ലിങ്കൻ


യുദ്ധത്തിനുശേഷം ഗാസയിൽ വീണ്ടും അധിനിവേശം നടത്തരുതെന്ന്‌ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിനോട്‌ ആവശ്യപ്പെട്ടു. ഗാസ വീണ്ടും പിടിച്ചെടുക്കുന്നത്‌ ഇസ്രയേൽ ജനതയുടെതന്നെ താൽപ്പര്യത്തിന്‌ എതിരാകുമെന്നും മുന്നറിയിപ്പ്‌ നൽകി. ജപ്പാനിലെ ടോക്യോയിൽ ജി 7 വിദേശമന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തിനുശേഷം ഹമാസ്‌ ഗാസയുടെ ഭരണത്തിൽ ഉണ്ടാകില്ലെന്ന്‌ കഴിഞ്ഞ ദിവസം ബ്ലിങ്കൻ പറഞ്ഞിരുന്നു. 

എന്നാൽ, ഗാസയിൽ ഒരുതരത്തിലുള്ള പാവ സർക്കാരിനെയും അനുവദിക്കില്ലെന്ന്‌ ഹമാസ്‌ അപ്പോൾത്തന്നെ തിരിച്ചടിച്ചു. അതേസമയം, ഗാസയിൽ ആക്രമണത്തിന്‌ താൽക്കാലിക ശമനം വേണമെന്ന്‌ ജി7 വിദേശമന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടു. ഹമാസ്‌ ആക്രമണത്തെ അപലപിച്ച യോഗം, ഇസ്രയേലിന്‌ സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും പറഞ്ഞു.

article-image

asdas

You might also like

  • Straight Forward

Most Viewed