സിറിയയിൽ ഐഎസ് ഭീകരരുടെ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു

കിഴക്കൻ സിറിയയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിൽ സർക്കാർ അനുകൂല സംഘടനയായ നാഷണൽ ഡിഫൻസ് ഫോഴ്സസിലെ 21 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി അൽ കാവ്എം ഗ്രാമത്തിലായിരുന്നു ആക്രമണം. സർക്കാർ നിയന്ത്രണത്തിലുള്ള ഹോംസ് നഗരത്തിനും യുഎസ് പിന്തുണയുള്ള കുർദിഷ് സേനയുടെ നിയന്ത്രണത്തിലുള്ള റാഖ നഗരത്തിനും ഇടയിലാണ് ആക്രമണം നടന്ന പ്രദേശം.
34 പേർ കൊല്ലപ്പെട്ടുവെന്നാണ് ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്സർവേറ്ററി ഫോൾ ഹ്യൂമൻ റൈറ്റ്സ് വ്യക്തമാക്കിയത്. ആക്രമണത്തെക്കുറിച്ച് സിറിയൻ സർക്കാരോ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരോ പ്രതികരിച്ചില്ല.
dfgbfv