ഗാസയിൽ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ ആയുധ നിർമാതാവ് കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം


ഗാസ മുനമ്പിലെ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ ഒരു ആയുധ നിർമാതാവും നിരവധി തീവ്രവാദികളും കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം. ഹമാസിന്‍റെ മുൻനിര നേതാക്കളിലൊരാളായ മഹ്‌സെയ്ൻ അബു സീനയാണ് കൊല്ലപ്പെട്ടത്. ഗാസയിലെ ഹമാസിന്‍റെ വിശാലമായ തുരങ്ക ശൃംഖല ലക്ഷ്യമാക്കി കനത്ത വ്യോമ, കരയാക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. മഹ്‌സെയ്ൻ അബു സീനയ്ക്കൊപ്പം ടാങ്ക്‌വേധ മിസൈൽ ആക്രമണം നടത്തിയിരുന്ന തീവ്രവാദികളെയും ഇസ്രേലി സൈന്യം വധിച്ചു. പ്രദേശത്തെ ഹമാസിന്‍റെ പ്രധാന ശക്തികേന്ദ്രമായ ഗാസ സിറ്റി ഇസ്രയേൽ സൈന്യം വളഞ്ഞിരിക്കുകയാണ്. ജനസാന്ദ്രതയുള്ള നഗരത്തിന്‍റെ ഹൃദയഭാഗത്തേക്ക് സൈന്യം മുന്നേറിയതായി ഐഡിഎഫ് അറിയിച്ചു. അതേസമയം തങ്ങളുടെ നിരയിൽ കനത്ത നഷ്ടം സംഭവിച്ചതായി ഹമാസ് പറയുന്നു. ഗാസ സിറ്റിയിലെ അൽ−ഷാതി അഭയാർഥി ക്യാമ്പിന് സമീപം ഹമാസും ഇസ്രയേൽ സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ കനത്ത ആക്രമണമാണ് ഗാസയ്ക്കു മേൽ ഇസ്രയേൽ‌ അഴിച്ചുവിട്ടത്. ഹമാസ് ഭരിക്കുന്ന ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ കണക്കുകൾ പ്രകാരം ഇസ്രയേൽ ബോംബാക്രമണത്തിൽ പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടു. 

തങ്ങളുടെ 32 സൈനികരും കൊല്ലപ്പെട്ടതായി ഇസ്രയേൽ പറയുന്നു. ഗാസയിലെ ഹമാസ് ഭീകരർ, അവരുടെ അടിസ്ഥാന സൗകര്യങ്ങൾ, അവരുടെ കമാൻഡർമാർ, ബങ്കറുകൾ, ആശയവിനിമയ മുറികൾ എന്നിങ്ങനെ ഒറ്റ ലക്ഷ്യമാണ് ഇസ്രയേലിനുള്ളതെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് പറഞ്ഞു. ഗാസയുടെ അടിയിൽ നൂറുകണക്കിന് കിലോമീറ്റർ മൈൽ വ്യാപിച്ചുകിടക്കുന്ന ഹമാസിന്‍റെ തുരങ്ക ശൃംഖല തകർക്കാൻ യുദ്ധ എൻജിനിയർമാർ ശ്രമിക്കുകയാണെന്ന് മുഖ്യ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.

article-image

ോേ്ോേ്

You might also like

Most Viewed