പ്രധാനമന്ത്രിക്ക് ‘മഹത്തായ കുരിശ്’ സമ്മാനിച്ച് മക്രോൺ


ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാൻസിന്റെ പരമോന്നത പുരസ്കാരമായ ‘സൈന്യത്തിന്റെ മഹത്തായ കുരിശ്’ സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഇതോടെ മോദി, ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ (സൈന്യത്തിന്റെ മഹത്തായ കുരിശ്) പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി. പുരസ്കാരത്തിന് ഇന്ത്യൻ ജനതയുടെ പേരിൽ മോദി നന്ദി പറഞ്ഞു. മോദിക്കായി മക്രോൺ നൽകിയ സ്വകാര്യ അത്താഴവിരുന്നു നടന്ന എൽസി പാലസിൽ വച്ചായിരുന്നു പുരസ്കാരം. “ഇന്തോ-ഫ്രഞ്ച് പങ്കാളിത്തത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്ന ഊഷ്മളമായ അടയാളം. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഫ്രാൻസിലെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു” -വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൻ മണ്ടേല, ചാൾസ് മൂന്നാമൻ രാജാവ്, മുൻ ജർമൻ ചാൻസലർ ആംഗല മെർക്കൽ, യുഎൻ മുൻ സെക്രട്ടറി ജനറൽ ബൗട്രസ് ബൗട്രസ് ഘാലി തുടങ്ങിയവരെ നേരത്തേ ഈ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് ഫ്രാൻസിലെത്തിയത്. പാരീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോദിയെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. വിവിധമേഖലകളിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ സന്ദർശനത്തിലൂടെ കഴിയുമെന്ന് പാരീസിലെത്തിയശേഷം മോദി ട്വീറ്റുചെയ്തു.

article-image

SDDSDASADS

You might also like

Most Viewed