ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സ്വകാരജെറ്റിൽ വിദേശ യാത്രകൾ നടത്തിയതായി റിപ്പോർട്ട്

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സ്വകാരജെറ്റിൽ വിദേശ യാത്രകൾ നടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ആഴ്ചകളുടെ മാത്രം ഇടവേളകളുള്ള വിദേശ യാത്രകൾക്കായി ഋഷി സുനക് 500,000 യൂറോ (ഏതാണ്ട് 4,46,67,292 രൂപ) ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്. ബ്രിട്ടനിലെ ജീവിത ചെലവ് കുത്തനെ വർധിച്ചത് കാരണം ജനം പ്രതിസന്ധിയിൽ കഴിയുമ്പോഴാണ് നികുതിപ്പണം ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ധൂർത്തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കൺസർവേറ്റീവ് സർക്കാരുകൾ ജനങ്ങളിൽ നിന്ന് അകലെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ലിബറൽ ഡെമോക്രാറ്റുകൾ ആരോപിച്ചു. നവംബർ ആറിന് ഋഷി സുനക്കിന് COP27 ഉച്ചകോടിയിൽ പങ്കെടുക്കാനായി ബ്രിട്ടീഷ് സർക്കാർ ചെലവിട്ടത് 108,000 യൂറോയാണ്. നവംബർ ആറിന് സ്വകാര്യ ജെറ്റിൽ ഈജിപ്റ്റിലേക്ക് പറന്ന ഋഷി സുനക് അന്നു തന്നെ മടങ്ങുകയും ചെയ്തതായി ദ ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. ഒരാഴ്ച കഴിഞ്ഞ് ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനും ബ്രിട്ടീഷ് പ്രധാനമന്ത്രി പോയി. 340,000 യൂറോയാണ് ഈ യാത്രക്ക് ചെലവു വന്നത്.
ഡിസംബറിൽ ലാത്‍വിയ, എസ്റ്റോണിയ ട്രിപ്പുകൾ നടത്തിയപ്പോൾ 62,498 യൂറോ ആണ് ചെലവിട്ടത്. ഒപ്പം സ്വന്തം കൈയിൽ നിന്ന് 2,500 യൂറോയും ചെലവിട്ടു. അതേസമയം സുനക്കിന്റെ യാത്ര ലോക നേതാക്കളുമായുള്ളതാണെന്നും ഒഴിവാക്കാൻ പറ്റാത്തതാണെന്നുമായിരുന്നു ബ്രിട്ടീഷ് പാർലമെന്റ് പ്രതികരിച്ചത്.
ീഹബീൂഹ