തുർക്കി-സിറിയയ്ക്കായി 30 മില്യൺ ഡോളർ സംഭാവന ചെയ്ത് അജ്ഞാതനായ പാകിസ്താനി


തുർക്കിയ -സിറിയ ഭൂകമ്പത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യു.എസിലെ തുർക്കിഷ് എംബസിയിൽ അജ്ഞാതനായ പാകിസ്താനി സംഭാവന നൽകിയത് 30 മില്യൺ ഡോളർ. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശെരീഫാണ് ഇക്കാര്യം ട്വീറ്റിലൂടെ ലോകത്തെ അറിയിച്ചത്.‘അജ്ഞാതനായ പാകിസ്താനി യു.എസിലെ തുർക്കിഷ് എംബസിയിൽ എത്തി. തുർക്കിയ സിറിയ ഭൂകമ്പത്തിലെ ഇരകൾക്കായി 30 മില്യൺ ഡോളർ സംഭാവന ചെയ്തു. വൻ പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്ന, മനുഷ്യ സ്നേഹം നിറഞ്ഞ ജീവകാരുണ്യ പ്രവർത്തനങ്ങളാണിവ.’ -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, വിദേശ നാണ്യ ശേഖരം കുത്തനെ കുറയുകയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയും ചെയ്യുകയാണ് പാകിസ്താൻ. അന്താരാഷ്ട്ര നാണ്യ നിധിയിൽ നിന്ന് കൂടുതൽ വായ്പ ലഭിക്കാൻ വേണ്ട ശ്രമങ്ങൾ നടത്തുന്നതിനിടെ വന്ന വാർത്തയിൽ നിരവധി പേരാണ് കമന്റുമായി എത്തിയത്. എന്തുകൊണ്ട് ഇദ്ദേഹം പാകിസ്താൻ എംബസിയിലേക്ക് പോയില്ല എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.

article-image

fgfghghfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed