അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിൽ മോഷണം


അമേരിക്കൻ സംസ്ഥാനമായ ടെക്‌സാസിലെ ഒരു ഹിന്ദു ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ടെക്സസിലെ ബ്രാസോസ് താഴ്വരയിലുള്ള ശ്രീ ഓംകാർനാഥ് ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് കെബിടിഎക്സ്-ടിവി വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.

കെബിടിഎക്സ്-ടിവി റിപ്പോർട്ട് പ്രകാരം ജനുവരി 11 നാണ് സംഭവം. ക്ഷേത്രത്തിൻ്റെ ജനൽ തകർത്താണ് മോഷ്ട്ടാക്കൾ അകത്ത് കടന്നത്. സംഭാവന പെട്ടിയും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളുമാണ് നഷ്ടമായത്. ക്ഷേത്രത്തിന് തൊട്ടുപിറകെയുള്ള അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന പൂജാരിയും കുടുംബവും സുരക്ഷിതരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ക്ഷേത്രത്തിനുള്ളിലെ സുരക്ഷാ ക്യാമറകളിൽ സംഭവം പതിഞ്ഞിട്ടുണ്ട്. മോഷണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ബ്രാസോസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ബ്രാസോസ് താഴ്‌വരയിലെ ഏക ഹിന്ദു ക്ഷേത്രമാണിത്.

article-image

fdgfgfs

You might also like

Most Viewed