ഐഎസ്ആർ‍ഒ ചാരക്കേസ് ഗൂഢാലോചന; ആറ് പ്രതികൾ‍ക്ക് മുൻകൂർ‍ജാമ്യം


ഐഎസ്ആർ‍ഒ ചാരക്കേസ് ഗൂഢാലോചന കേസിൽ‍ പ്രതികൾ‍ക്ക് മുൻകൂർ‍ജാമ്യം. ആറ് പ്രതികൾ‍ക്കാണ് ഉപാധികളോടെ മുൻകൂർ‍ ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി വിജയൻ‍, രണ്ടാം പ്രതി തമ്പി എസ് ദുർ‍ഗാവത്ത്, പതിനൊന്നാം പ്രതിയും മുന്‍ ഐബി ഉദ്യോഗസ്ഥനുമായ പിഎസ് ജയപ്രകാശ്, ആർ‍ബി ശ്രീകുമാർ‍, വികെ മൈന അടക്കമുള്ളവർ‍ക്കാണ് ജാമ്യം അനുവദിച്ചത്. 27ന് അന്വേഷണ ഉദ്യോഗസ്ഥർ‍ക്ക് മുന്നിൽ‍ ഹാജരാവണം, രാജ്യം വിട്ട് പോകാൻ പാടില്ല, ഒരു ലക്ഷം രൂപ ബോണ്ട് നൽ‍കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. 

ഓരോ പ്രതികളും നൽ‍കിയ പ്രത്യേകം ജാമ്യഹർ‍ജി പരിഗണിച്ചാണ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഒരു വർ‍ഷമായി ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുകയാണ് പ്രതികൾ‍. 2021 ജൂണ്‍ 24 നാണ് സിബിഐ ഐഎസ്ആർ‍ഒ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് സുപ്രീംകോടതിയുടെ നിർ‍ദേശ പ്രകാരം ഫയൽ‍ ചെയ്തത്.ശാസ്ത്രജ്ഞരെ കള്ളകേസിൽ‍ കുടുക്കി അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്നും സിബി മാത്യൂസ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ‍ ജാമ്യം അനുവദിക്കരുതെന്നുമാണ് സിബിഐ ഹൈക്കോടതിയിൽ‍ വാദിച്ചത്. പ്രതികൾ‍ക്ക് നേരത്തെ ഹൈക്കോടതി മുൻകൂർ‍ ജാമ്യം നൽ‍കിയിരുന്നെങ്കിലും സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. എന്നാൽ‍ വീണ്ടും വാദം കേട്ട് മുന്‍കൂർ‍ ജാമ്യ ഹർ‍ജിയിൽ‍ തീരുമാനം എടുക്കാൻ സുപ്രീംകോടതി നിർ‍ദേശിച്ചിരുന്നു. 

article-image

ുമിംുപമിു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed