ഓംഗ് സാൻ സൂചിക്ക് വീണ്ടും തടവുശിക്ഷ


മ്യാൻമറിൽ പട്ടാളം പുറത്താക്കിയ മുൻ ഭരണാധികാരി ഓംഗ് സാൻ സൂചിക്ക് വീണ്ടും തടവുശിക്ഷ. മ്യാൻമർ സൈനിക കോടതി ഏഴ് വർഷം കൂടിയാണ് ചിക്ക് തടവുശിക്ഷ നൽകിയത്. മുൻകേസുകളിലെ വിധി കൂടി കണക്കാക്കുമ്പോൾ സൂചിയുടെ തടവുശിക്ഷ ഇതോടെ 33 വർഷമായി. 2021 ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറി നടന്ന ദിവസം മുതൽ സൂചി ഏകാന്ത തടവിലാണ്.

സൂചിക്കെതിരെ ചുമത്തിയ അവസാന അഞ്ച് കേസുകളിലാണ് വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. മന്ത്രിക്ക് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിൽ ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് കോടതി കണ്ടെത്തിയത്. 

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു, വാക്കി−ടോക്കികൾ ഇറക്കുമതി ചെയ്‌തു, ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു തുടങ്ങി 14 വ്യത്യസ്‌ത കുറ്റങ്ങളിൽ സൂചിയെ ഇതിനകം ശിക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച യുഎൻ സുരക്ഷാ കൗൺസിൽ സൂചിയെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

article-image

bvcbncv

You might also like

Most Viewed