കേരളത്തിന്റെ ഭൂമിയിൽ‍ ബഫർ‍ സോൺ അടയാളപ്പെടുത്തി കർ‍ണാടക; പ്രതിഷേധവുമായി നാട്ടുകാർ


കേരളത്തിന്റെ ഭൂമിയിൽ‍ ബഫർ‍ സോണ്‍ അടയാളപ്പെടുത്തി കർ‍ണാടക. കണ്ണൂർ‍ അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലാണ് ബഫർ‍ സോൺ രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ ആറിടത്ത് ചുവന്ന പെയിന്റടിച്ച് നമ്പർ‍ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ‍ സോൺ പരിധിയാണ് കർ‍ണാടക വനംവകുപ്പ് അടയാളപ്പെടുത്തിയത്.

അയ്യൻകുന്ന് പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് കടന്ന് കർ‍ണാടക വനംവകുപ്പ് ബഫർ‍ സോൺ സർ‍വേ നടത്തിയിരിക്കുകയാണ്. രണ്ടര കിലോമീറ്ററിലധികം കേരളത്തിന്റെ സ്ഥലത്തേക്ക് കടന്നാണ് ബഫർ‍ സോൺ പരിധിയെന്ന് അടയാളം രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥരാരും ഈ വിവരം അറിഞ്ഞിരുന്നില്ല എന്നാണ് ശ്രദ്ധേയം.

ബഫർ‍ സോൺ രേഖപ്പെടുത്തിയതറിഞ്ഞ് നാട്ടുകാർ‍ സ്ഥലത്തെത്തി സംഘടിച്ചു. ഇവരാണ് ജില്ലാ ഭരണകൂടത്തെയും വനംവകുപ്പിനെയും വിവരമറിയിച്ചത്. പ്രദേശത്തെ ബാരാപ്പുഴ ജലവൈദ്യുതി പദ്ധതിയും മുന്നൂറോളം കുടുംബങ്ങളും അവരുടെ കൃഷിയും ഉൾ‍പ്പെടുന്നതാണ് സ്ഥലം. സംഭവത്തെ തുടർ‍ന്ന് നാട്ടുകാർ‍ പ്രതിഷേധിച്ചു.

article-image

r6yurt6ut

You might also like

Most Viewed