ലോകത്തെ ഏറ്റവുംവലിയ തൊഴിൽ‍ദാതാക്കൾ‍; റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യൻ പ്രതിരോധസേന


ലോകത്ത് ഏറ്റവുംവലിയ തൊഴിൽ‍ദാതാക്കളെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ പ്രതിരോധമന്ത്രാലയം. ആദ്യ സ്ഥാനങ്ങളിൽ‍ വർ‍ഷങ്ങളായി തുടർ‍ന്നിരുന്ന അമേരിക്കയെ മൂന്നു വർ‍ഷത്തിനിടെയാണ് ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക് പിന്‍തള്ളിയത്. ലോകത്തെ വിവിധവിഷയങ്ങളെക്കുറിച്ച് പഠിക്കുന്ന ജർ‍മനി ആസ്ഥാനമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോർ‍ട്ടിലാണ് ഇന്ത്യയുടെ ചരിത്ര നേട്ടം പ്രതിപാദിച്ചിരിക്കുന്നത്. കേന്ദ്ര വാർത്താ ഏജൻസിയായ എഎൻഐ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു.

പുതിയ കണക്കനുസരിച്ച് പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ സേനകളിലായി 29.2 ലക്ഷത്തിൽ‍പ്പരം ആളുകളാണ് ജോലി ചെയ്യുന്നത്. 29.1 ലക്ഷംപേർ‍ ജോലിചെയ്യുന്ന അമേരിക്കന്‍ പ്രതിരോധമന്ത്രാലയത്തെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. റിപ്പോർ‍ട്ട് അനുസരിച്ച് ലോകത്ത് കൂടുതൽ‍ ജീവനക്കാരുള്ള കമ്പനി വാൾ‍മാർ‍ട്ടാണ്. 23 ലക്ഷം പേർ‍. ആമസോണിനാണ് രണ്ടാം സ്ഥാനം. 16 ലക്ഷം ജീവനക്കാരാണ് ആണസോണിൽ‍ ജോലി ചെയ്യുന്നത്.

article-image

dhfuj

You might also like

Most Viewed