സാമ്പത്തിക നൊബേൽ പുരസ്കാരം യുഎസിലെ സാമ്പത്തിക വിദഗ്ധർക്ക്

2022ലെ സാമ്പത്തിക നൊബേൽ പുരസ്കാരം യുഎസിലെ സാമ്പത്തിക വിദഗ്ധർക്ക്. ബെന്‍ എസ്. ബെർനാങ്കെ, ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡൗബ്വിഗ് എന്നിവർക്കാണ് പുരസ്കാരം. ബാങ്കുകളും ധന പ്രതിസന്ധിയും എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് പുരസ്കാരം ലഭിച്ചത്.
10 മില്യൺ സ്വീഡിഷ് ക്രോണറാണ് (ഏതാണ്ട് ഒമ്പത് ലക്ഷം യുഎസ് ഡോളർ) പുരസ്കാരത്തുക. ഡിസംബർ 10ന് പുരസ്കാരം കൈമാറും.