നൊബേൽ ജേതാവ് ഡേവിഡ് ട്രിംപിൾ അന്തരിച്ചു


വടക്കൻ അയർലൻഡിൽ സമാധാനം ഉറപ്പാക്കുന്നതിനു മുഖ്യപങ്കു വഹിച്ചതിന് 1998ലെ സമാധാന നൊബേൽ പുരസ്കാരം നേടിയ ഡേവിഡ് ട്രിംപിൾ(77) അന്തരിച്ചു. അസുഖം മൂലമായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു.

ബ്രിട്ടന്‍റെ ഭാഗമായ ഉത്തര അയർലൻഡിലെ ഫസ്റ്റ് മിനിസ്റ്ററും കാത്തലിക് സോഷ്യൽ ഡെമോക്രാറ്റിക് ആൻഡ് ലേബർ പാർട്ടി നേതാവുമായിരുന്ന ട്രിംപിളും മറ്റൊരു പാർട്ടി നേതാവായ ജോൺ ഹ്യൂമും ചേർന്നാണ് മൂന്നു പതിറ്റാണ്ടു നീണ്ട രക്തച്ചൊരിലിന് അവസാനമുണ്ടാക്കിയ 1998ലെ ബെൽഫാസ്റ്റ് കരാർ യഥാർഥ്യമാക്കിയത്. ഇരുവരും സമാധാന നൊബേൽ പങ്കുവയ്ക്കുകയായിരുന്നു.

You might also like

  • Straight Forward

Most Viewed