കാനഡ വെടിവെപ്പിൽ തോക്കുധാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിൽ നടന്ന കൂട്ട വെടിവയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെയാണ് പ്രദേശത്ത് വെടിവെപ്പുണ്ടായത്. ഭവന രഹിതരായവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഏറെയുമെന്ന് പോലീസ് പറയുന്നു.
ലാംഗ്ലി നഗരത്തിലാണ് വെടിവെപ്പുണ്ടായത്. പ്രദേശത്ത് നേരത്തെ ഒന്നിലധികം വെടിവയ്പുണ്ടായതിനാൽ പോലീസ് അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ സംഭവസ്ഥലത്ത് താമസിക്കുന്ന ജനങ്ങളോട് ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടിരുന്നു.
വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് വക്താവ് കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനോട് പറഞ്ഞു. എന്നാൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇരകൾ ഭവനരഹിതരായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.