മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന് 15 വർഷം ശിക്ഷ വിധിച്ച് പാക്കിസ്ഥാൻ

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന് 15 വർഷം ശിക്ഷ വിധിച്ച് പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി. ലഷ്കർ ഭീകരനായ സാജിദ് മജീദ് മിറിനാണ് 15 വർഷം തടവും നാലുലക്ഷം രൂപ പിഴയും വിധിച്ചത്. ഇന്ത്യയിൽ ആക്രമണം നടത്താൻ ഭീകരർക്ക് സാമ്പത്തിക സഹായം നൽകിയ കേസിലാണ് ഞായറാഴ്ച ഭീകരവിരുദ്ധ കോടതി വിധി പ്രസ്താവിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ പാക് ഭീകര വിരുദ്ധ സേനയുടെ പിടിയിലായതു മുതൽ ഇയാൾ ജുഡീഷൽ കസ്റ്റഡിയിലാണ്.