പാൽ വണ്ടിയിൽ 3,600 ലീറ്റർ വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ

ചേറ്റുവയിൽ വൻ മദ്യവേട്ട. 50 ലക്ഷം രൂപയുടെ 3,600 ലീറ്റർ വിദേശമദ്യം പിടികൂടി. മാഹിയിൽനിന്നു പാൽ വണ്ടിയിലായിരുന്നു മദ്യം കടത്തിയത്. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ, കൊല്ലം സ്വദേശി സജി എന്നിവരാണ് പിടിയിലായത്. മദ്യം മാഹിയിൽ നിന്നും കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറ വിൽപനയ്ക്കു വേണ്ടി കൊണ്ടുവന്നിരുന്നതെന്നാണ് പ്രതികളുടെ മൊഴി.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.