കാബൂളിലെ ഗു​രു​ദ്വാ​ര​യി​ൽ ഭീ​ക​രാ​ക്ര​മ​ണം; ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു


കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള ഗുരുദ്വാരയില്‍ ഭീകരാക്രമണം. കര്‍ത്തേ പര്‍വാന്‍ മേഖലയിലെ ഗുരുദ്വാര ദശ്‌മേഷ് പിതാ സാഹിബ് ജിയിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ട് പേർ മരിച്ചുവെന്നാണ് സൂചന.ഗുരുദ്വാരയുടെ പ്രവേശനകവാടത്തിലാണ് സ്ഫോടനം നടന്നത്. സംഭവസമയം 40ഓളം ആളുകൾ പ്രാർഥനയ്ക്കായി എത്തിയിരുന്നു.

പ്രദേശം താലീബാൻ സൈന്യം വളഞ്ഞിരിക്കുകയാണ്. ഐഎസ് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഗുരുദ്വാരയുടെ ഉള്ളിൽ പ്രവേശിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടുകയാണ്. അകത്ത് നിന്നും നിരവധി പ്രാവശ്യം സ്ഫോടന ശബ്ദം കേട്ടുവെന്ന് പ്രദേശവാസികൾ പ്രതികരിച്ചു.

 അതേസമയം, സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കൂടുതൽ വിശദാംശങ്ങൾക്ക് കാത്തിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

You might also like

Most Viewed