അമേരിക്കൻ സുപ്രീംകോടതിയിൽ ആദ്യമായി കറുത്തവർഗക്കാരി ജഡ്ജിയാകുന്നു

അമേരിക്കൻ സുപ്രീംകോടതിയിൽ ആദ്യമായി കറുത്തവർഗക്കാരി ജഡ്ജിയാകുന്നു. യുഎസ് സെനറ്റിൽ നടന്ന തെരഞ്ഞെടുപ്പിലാണ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നോമിനിയായ 51കാരി കെറ്റാൻജി ബ്രൗൺ ജാക്‌സണെ ജഡ്ജിയായി തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. 47നെതിരെ 53 വോട്ടുകൾക്കാണ് ബ്രൗണിന്‍റെ ജയം. ജസ്റ്റീസ് സ്റ്റീഫൻ ബ്രെയർ വിരമിക്കുന്ന ഒഴിവിലേക്കാണ് കെറ്റാൻജിയെ തെരഞ്ഞെടുത്തത്.