ജോലികിട്ടാത്തതിൽ മനംനൊന്ത് അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി ജീവനൊടുക്കി


ശാരിക l അന്തർദേശീയം

വാഷിംഗ്ടൺ ഡിസി: പഠനം പൂർത്തിയാക്കിയിട്ടും ജോലി ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കർണൂൽ സ്വദേശിയായ ചന്തു (26) ആണ് മരിച്ചത്. ഷിക്കാഗോയിലെ ഡിപോൾ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ചന്തു ദീർഘനാളുകളായി തൊഴിൽ അന്വേഷണത്തിലായിരുന്നു.

ജോലി കണ്ടെത്താൻ സാധിക്കാത്തതിലെ കനത്ത മാനസിക സംഘർഷം മൂലം ചന്തുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരേതന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിനായി അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഇപ്പോൾ ധനസമാഹരണം നടത്തിവരികയാണ്.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed