ഇന്ത്യയുടെ കോവാക്സിൻ ജപ്പാനും അംഗീകരിച്ചു


ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിൻ ജപ്പാനും അംഗീകരിച്ചു. ഏപ്രിൽ 10 മുതലാണ് അംഗീകാരം പ്രാബല്യത്തിൽ വരിക. ഇന്ത്യയിൽനിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന കോവാക്‌സിന്‍റെ രണ്ട് ഡോസുകളും സ്വീകരിച്ച യാത്രക്കാർക്ക് മറ്റ് തടസങ്ങൾ ഉണ്ടാകില്ലെന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

ഭാരത് ബയോടെക് നിർമിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനാണ് കോവാക്‌സിൻ. ഇതിനൊപ്പം ആസ്ട്രാസെനേകയുടെ വാക്‌സേരിയ, ഫൈസറിന്‍റെ കൊമിർനാറ്റി, മൊഡേണ, ജാൻസീൻ വാക്‌സിനുകളും ജപ്പാൻ അംഗീകരിച്ചിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed