മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനുള്ള മാനദണ്ഡങ്ങൾ പുനഃക്രമീകരിച്ചു


മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനുള്ള മാനദണ്ഡങ്ങൾ പുനഃക്രമീകരിച്ചു. പൊലീസ് സ്റ്റേഷനിൽ അഞ്ച് വർഷത്തെ സേവനം നിർബന്ധമാക്കി. വനിതകൾക്ക് മാനദണ്ഡങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ഐ.പി.എസ് ഉദ്യോഗസ്ഥരെ മെഡലിന് പരിഗണിക്കാനും തീരുമാനിച്ചു.  മെഡൽ‍ ലഭിക്കാനുള്ള വനിതകളുടെ ചുരുങ്ങിയ സർ‍വീസ് കാലാവധി പത്ത് വർ‍ഷത്തിൽ‍ നിന്ന് ഏഴായി കുറച്ചു. ക്രിമിനൽ‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനായി വകുപ്പ് തല അന്വേഷണമോ വിജിലൻസ് അന്വേഷണമോ നിലവിലുണ്ടാവരുതെന്നും പത്ത് വർ‍ഷത്തിനിടെ അച്ചടക്ക നടപടി നേരിട്ടവരായിരിക്കരുതെന്നുമുള്ള മാനദണ്ഡം നിലനിർ‍ത്തി. 

ഒരു വർ‍ഷം നൽ‍കുന്ന മെഡലുകളുടെ എണ്ണം 285ൽ‍ നിന്ന് 300 ആയി ഉയർ‍ത്തിയിട്ടുണ്ട്. പൊലീസുകാർ‍ക്ക് ലഭിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ അംഗീകാരമാണ് മുഖ്യമന്ത്രിയുടെ  മെഡൽ‍. എന്നാൽ‍ ഇത് അർ‍ഹരല്ലാത്തവർ‍ക്ക് ലഭിക്കുന്നുവെന്ന പരാതിയുമുണ്ട്.   

You might also like

  • Lulu Exchange
  • Straight Forward

Most Viewed