റഷ്യൻ സൈന്യം വ്യാപക കൊള്ള നടത്തുന്നതായി യുഎസ്


യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ പോകുന്ന റഷ്യൻ സൈനികർ വ്യാപക കൊള്ള നടത്തുന്നതായി യുഎസ് ആരോപിച്ചു. ഇന്ധനവും ഭക്ഷണവും തീർന്നതിനെ തുടർന്ന് റഷ്യൻ സൈനികർ സാധനങ്ങൾക്കായി സൂപ്പർമാർക്കറ്റുകൾ കൊള്ളയടിക്കുകയാണെന്നും യുഎസ് പ്രതിരോധവകുപ്പ് വക്താവ് ജോൺ കിർബി പറഞ്ഞു. 

കീവ് പിടിച്ചെടുക്കാൻ പുറപ്പെട്ട നൂറുകണക്കിന് റഷ്യൻ കവചിത വാഹനങ്ങൾ നിലവിൽ നിശ്ചലമായി തുടരുകയാണ്. അവർക്ക് നിലവിൽ കാര്യമായ പുരോഗതിയൊന്നും കൈവരിക്കാൻ സാധിച്ചിട്ടില്ല. യുക്രെയ്ൻ സൈനികരിൽ നിന്നുള്ള പ്രതിരോധവും ഇന്ധന, ഭക്ഷണ ക്ഷാമവും റഷ്യൻ സൈനികരെ തളർത്തിയിട്ടുണ്ടെന്നും ജോൺ കിർബി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed