യുക്രെയ്‌നിനെ ആക്രമിക്കരുത്; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ജോ ബൈഡൻ


റഷ്യയ്‌ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യ യുക്രെയ്‌നിൽ അധിനിവേശം നടത്തിയാൽ നോർഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ് ലൈൻ നിർത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യൻ സൈന്യം യുക്രെയിനിലേക്ക് കടക്കുന്നത് അടച്ചു പൂട്ടിലിന് കാരണമായേക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയിൽ നിന്ന് ജർമ്മനിയിലേക്ക് പ്രകൃതി വാതകം എത്തിക്കുന്ന പൈപ്പ് ലൈൻ അമേരിക്ക നിർത്തലാക്കുന്നത് റഷ്യയ്‌ക്ക് വൻ തിരിച്ചടിയായേക്കും.

‘റഷ്യ അധിനിവേശം നടത്തുകയാണെങ്കിൽ, അതിനർത്ഥം ടാങ്കുകളോ സൈനികരോ യുക്രെയ്‌നിന്റെ അതിർത്തി കടന്ന് വീണ്ടും കടന്നുപോകുന്നു എന്നാണ്, ഇനി ഒരു നോർഡ് സ്ട്രീം 2 ഉണ്ടാകില്ല. ഞങ്ങൾ അത് അവസാനിപ്പിക്കുമെന്ന് ബൈഡൻ പറഞ്ഞു. പ്രൊജക്റ്റ് ജർമ്മൻ നിയന്ത്രണത്തിലായതിനാൽ എങ്ങനെയെന്ന ചോദ്യത്തിന്, ‘ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു, ഞങ്ങൾക്കത് ചെയ്യാൻ കഴിയുമെന്നായിരുന്നു ബൈഡന്റെ മറുപടി.

കഴിഞ്ഞ ദിവസം യുക്രെയ്‌നിൽ റഷ്യൻ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ 3000 സൈനികരെക്കൂടി യൂറോപ്പിലേക്ക് അയക്കുമെന്ന് ജോ ബൈഡൻ പറഞ്ഞിരുന്നു. 1000 യു എസ് സൈനികർ റൊമാനിയയിലേക്കും 1700 സൈനികരെ ഫഓർട്ട് ബ്രോഗിൽ നിന്ന് പോളണ്ടിലേക്കും 300 സൈനികരെ ജർമ്മനിയിലേക്കും അയക്കാനാണ് തീരുമാനം. ഇത് കൂടാതെ 8500 സൈനികരെ ഏത് നിമിഷവും യൂറോപ്പിലേക്ക് അയക്കാനും സജ്ജരാക്കി നിർത്തിയിട്ടുണ്ട്.

യുക്രയ്ൻ അതിർത്തിയിൽ വിന്യസിച്ച റഷ്യൻ സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾ മുടങ്ങിയ സാഹചര്യത്തിലാണ് കൂടുതൽ സൈനികരെ അയക്കാൻ തീരുമാനമായത്.

നാറ്റോ സഖ്യത്തെ സംരക്ഷിക്കാനാണ് യുഎസിന്റെ നീക്കം. കിഴക്കൻ യൂറോപ്പ് കേന്ദ്രമാക്കിയുളള യുഎസിന്റെ സൈനിക വിന്യാസം റഷ്യയുടെ നീക്കത്തിന് തിരിച്ചടിയാകും.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed