ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് 3 മരണം
ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് 3 മരണം രേഖപ്പെടുത്തി.ബഹ്റൈനിൽ ഇന്നലെ 7402 പേരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 60952 ആയി ഉയർന്നു. ഇന്നലെ 27,989 പേരിലാണ് കോവിഡ് രോഗ പരിശോധനകൾ നടത്തിയത്. നിലവിൽ 143 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 20 പേരുടെ നില ഗുരുതരമാണ്. അതേസമയം ഇന്നലെ 6784 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,65,757ആയി. ഇതുവരെയായി 12,26,797 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 1,196,788 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 948,240 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്.


