ജർമനിയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു


ബർലിൻ: വ്യാഴാഴ്ച ജർമനിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 50,196 പേർക്ക്. ആദ്യമായാണ് രാജ്യത്ത് കോവിഡ് കേസുകൾ 24 മണിക്കൂറിനിടെ 50,000 കടക്കുന്നത്. വൈറസ് ബാധ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സ്ഥാനമൊഴിയുന്ന ചാൻസലർ അംഗല മെർകൽ നിർദേശം നൽകി. ബവേറിയ, സാക്സണി സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം കൂടുതൽ. 

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ സ്വീകരിക്കാത്തവർ പൊതുയിടങ്ങളിൽ പ്രവേശിക്കുന്നത് നിരോധിച്ചു.

You might also like

  • Straight Forward

Most Viewed